Connect with us

kerala

വയനാട് ദുരന്തം: രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക; സാദിഖലി ശിഹാബ് തങ്ങള്‍

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് അടിയന്തര സഹായമെത്തിക്കണം

Published

on

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാകാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്രളയത്തിൽ അകപ്പെട്ടവർക്ക് പ്രാദേശിക കമ്മിറ്റികൾ മുൻകൈയെടുത്ത് അടിയന്തര സഹായമെത്തിക്കണം. വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന്റെ ഭീകര ദ്രശ്യങ്ങളും വാർത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നുപോലും മൃതദേഹങ്ങൾ കണ്ടെടുക്കുന്നു എന്നത് ജലത്തിന്റെ സംഹാരതീവ്രതയാണ് സൂചിപ്പിക്കുന്നത്.

പ്രളയഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ സന്ദർശനങ്ങളും വിനോദങ്ങളും ഒഴിവാക്കണം. പരിശീലനം നേടിയ മുസ്്ലിംലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുണ്ടാകണം. മറ്റ് പ്രവർത്തകർ ഒറ്റപ്പെട്ടുപോയവർക്കും ദുരിതത്തിൽ കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കണം. – സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊളിക്കുന്നതിനിടെ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് വീണു; തൊഴിലാളി മരിച്ചു

മേഴത്തൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്.

Published

on

പാലക്കാട് തൃത്താലയില്‍ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മേഴത്തൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. മേഴത്തൂരില്‍ ഇന്നലെയായിരുന്നു അപകടം.

വിറകുപുര പൊളിക്കാനെത്തിയപ്പോഴായിരുന്നു ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Continue Reading

kerala

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി; 84 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.

Published

on

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത 157 ഡോക്ടര്‍മാര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 84 ഡോക്ടര്‍മാരെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചു വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേയുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.

Continue Reading

kerala

ഇന്ത്യന്‍ ജനാധിപത്യം കൊള്ളയടിക്കപ്പെട്ടു; വോട്ടര്‍ പട്ടിക അട്ടിമറിച്ചു; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തു.

Published

on

ഇന്ത്യന്‍ ജനാധിപത്യം 140 കോടി ജനതയുടെ കണ്‍മുന്നില്‍ നിന്ന് അതിസമര്‍ഥമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മുഴുവന്‍ ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര്‍ പട്ടികയാകെ തിരുത്തി വ്യാജന്‍മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപിയെന്നും ചെന്നിത്തല ആരോപിച്ചു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഞങ്ങളെയും അവിടുത്തെ ജനങ്ങളെയും ഞെട്ടിപ്പിച്ച തെരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മഹാവികാസ് അഘാഡി വന്‍ മുന്നേറ്റം നടത്തി. 48 സീറ്റില്‍ 32 ഓളം സീറ്റുകള്‍ ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം നേരെ തിരിഞ്ഞു. അതൊരിക്കലും വിശ്വസനീയമായ ഒരു റിസള്‍ട്ട് ആയിരുന്നില്ല. അതിനുശേഷം ഞങ്ങള്‍ പഠിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥലങ്ങളിലും പ്രകടനങ്ങളും ജാഥകളും അതോടൊപ്പം തന്നെ ഇലക്ഷന്‍ കമ്മീഷനുള്ള പരാതികളും ഒക്കെ കൊടുത്തതാണ്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഇതെല്ലാം്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതില്‍ അടുത്തപടി എന്തെന്ന് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും നഗ്‌നമായ ചട്ടലംഘനം നടന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ബിജെപിക്ക് അനുകൂലമായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ ഒരു അതിക്രമമായിരുന്നു. ആ അതിക്രമത്തിലൂടെയാണ് അവിടെ ഗവണ്‍മെന്റ് ഉണ്ടായത്. ഇപ്പോഴും ജനങ്ങള്‍ക്ക് ഈ തെരഞ്ഞഎടുപ്പ് ഫലത്തില്‍ വിശ്വാസമില്ല.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം കൃത്രിമം എവിടെയൊക്കെയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കും. പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം രമേശ് ചെന്നിത്തല പറഞ്ഞു

Continue Reading

Trending