Connect with us

kerala

വയനാട് പുനരധിവാസ ഫണ്ട്: ചന്ദ്രികയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയ പരപ്പനങ്ങാടി സ്വദേശി കസ്റ്റഡിയില്‍

പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (63) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്

Published

on

മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിനെതിരെ ചന്ദ്രികയുടെ പേരിൽ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. വയനാട് ഫണ്ടിൽ നിന്ന് ചന്ദ്രികക്ക് 15 കോടി നൽകി എന്ന വ്യാജ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തിയെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.

പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (63) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു എ റസാഖ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ചവർക്കെതിരെ ചന്ദ്രിക മാനേജ്‌മെന്റും പരാതി നൽകിയിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. ഈ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്.

kerala

കോഴിക്കോട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.

Published

on

കോഴിക്കോട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും കോഴിക്കോട് ഭാഗത്ത് നിന്നു പേരാമ്പ്രയിലേക്ക് പോകുന്ന ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

പരിക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും 20 പേരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. കുറ്റ്യാടിയില്‍ നിന്നുള്ള ബസ് ട്രാക്ക് മാറി പോകുന്നതിനിടെ എതിര്‍ വശത്തുകൂടി വന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇരു ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Continue Reading

kerala

യു.ഡി.വൈ.എഫ് നിയമസഭാ മാർച്ച് രാഹുൽ മാങ്കൂട്ടത്തിലും പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു

തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്

Published

on

കോഴിക്കോട്: ഒക്ടോബർ 8ന് നടത്തിയ യു.ഡി.വൈ.എഫ് നിയമസഭാ മാർച്ചിനെ തുടർന്ന് റിമാൻഡിലായ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അഡ്വ. മൃതുൽ ജോൺ മാത്യവാണ് ജാമ്യക്കാർക്ക് വേണ്ടി ഹാജരായത്.

Continue Reading

kerala

നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം; ‘പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല’

ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു.

Continue Reading

Trending