ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുപായ് വാലയുടെ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം അറിയച്ചത്.

മന്ത്രിസഭാ രൂപികരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നിടെയാണ് ബി.ജെ.പിയെ ക്ഷണിച്ചുക്കൊണ്ടുള്ള കര്‍ണാടകയില്‍ ഗവര്‍ണ്ണറുടെ നിര്‍ണ്ണായക തീരുമാനം ബി.എസ് യെഡിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ചു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്സ് ജെ.ഡി.എസ് സഖ്യം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണറെ അറിയിച്ചിട്ടും ബെ.ജെ.പി യെ സര്‍ക്കാര്‍ രുപീകരിക്കാനും പതിനഞ്ച് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു. ഗവര്‍ണറുടെ ക്ഷണം ലഭിച്ചതായി ബി.ജെ.പി യും സ്ഥിരീകരിച്ചു. നാളെ രാവിലെ ഒമ്പതിന് ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്