നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ എംഎല്‍എമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി നിര്‍ദേശം. എംപി സ്ഥാനത്തിരിക്കുന്ന രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ പശ്ചിമ ബംഗാളില്‍ വിജയിച്ചത്.

കൂച്ച്ബിഹാര്‍ എംപി നിസിത് പ്രമാണിക്കും റാണാഘട്ട് എംപി ജഗന്നത് സര്‍ക്കാരുമാണ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. നിസിത് പ്രമാണിക്കിന്റെ ജയം ദിന്‍ഹതയില്‍ നിന്നും ജഗന്നത് സര്‍ക്കാരിന്റെ ജയം ശന്തിപൂരില്‍ നിന്നുമായിരുന്നു.

294 അംഗ നിയമസഭയില്‍ 213 സീറ്റ് നേടി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ എത്തിയതോടെ മമതയുടെ ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തല്‍. ഇതോടെയാണ് എംപി സ്ഥാനം രാജിവെക്കരുതെന്ന് നിര്‍ദേശം നല്‍കിയത.് രണ്ട് എംപിമാരെ നഷ്ടപ്പെടുത്താന്‍ കേന്ദ്രനേതൃത്വവും ആഗ്രഹിക്കുന്നില്ല. 77 എംഎല്‍എമാരാണ് നിലവില്‍ ബിജെപിക്കുള്ളത്.