Connect with us

crime

സ്ത്രികളുടെ ഫോട്ടോകള്‍ അശ്ലീല ഗ്രൂപ്പുകളില്‍; ഫോട്ടോകള്‍ എടുക്കുന്നത് അനുവാദമില്ലാതെ

സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി

Published

on

സ്ത്രികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ പകര്‍ത്തി അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നതായി പരാതി. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതിലൂടെയാണ് ചിത്രങ്ങള്‍ പങ്ക്‌വയ്ക്കുന്നതെന്ന് ഇരയാക്കപ്പെട്ട സ്ത്രികള്‍ പറയുന്നു. സ്വന്തം ചിത്രങ്ങള്‍ പകര്‍ത്തുന്നതും പങ്ക്‌വയ്ക്കുന്നതും പലപ്പോഴും ഇവര്‍ അറിയുന്നുപോലുമില്ല. തന്റെ ചിത്രങ്ങള്‍ അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന കാര്യമറിഞ്ഞ് തകര്‍ന്നുപോയെന്നും സംസാരിക്കാന്‍ പോലും കഴിയാത്തവിധം മാനസികമായി തളര്‍ന്നുപോയെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ വെളിപ്പെടുത്തി.

‘ഏതു ഫോട്ടോ എങ്ങനെയൊക്കെ ആക്കിയിരുന്നു എന്ന് നമുക്ക് അറിയില്ലല്ലോ വല്ലാതെ വിഷമമായി. ഇതുപുറത്തു വന്നുകഴിയുമ്പോള്‍ ആളുകള്‍ എന്നെ ഒരു മോശം സ്ത്രികയായി ചിത്രികരിക്കുമല്ലോ എന്നുള്ള ചിന്തയും ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു. ഫോട്ടോ ഇങ്ങനെ വന്നെന്ന് അറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ അമ്മയോട് ചോദിച്ചു- അവളുടെ സമ്മതമില്ലാതാണോ എടുക്കുന്നത്. അതെങ്ങനെ അങ്ങനെ എടുക്കാന്‍ കഴിയും. ഇങ്ങനെയുള്ള സംസാര രീതിയാണ് ഇവിടെ. അവരോട് പറഞ്ഞാല്‍ മനസ്സിലാകണ്ടെ’ ഇരയാക്കപ്പെട്ട സ്ത്രിപറഞ്ഞു.

crime

ലഹരി ഗുളികയുമായി യുവാവ് പിടിയില്‍

Published

on

ലഹരി ഗുളികയുമായി യുവാവ് പിടിയില്‍. കര്‍ണാടകയില്‍ നിന്ന് കര്‍ണാടക ആര്‍.ടി.സിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ക്യാപ്‌സ്യൂള്‍ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആര്‍.കെ അഫ്‌സീറാണ് പിടിയിലായത്.

ജില്ല എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

 

Continue Reading

crime

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് എട്ടുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും കുന്നംകുളം പോക്‌സോ കോടതി വിധിച്ചു. ചാവക്കാട് എടക്കഴിയൂര്‍ സാബിറിനെ(29)നെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എസ്. ലീഷ ശിക്ഷിച്ചത്. 2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയം വീട്ടില്‍ കയറിയാണ് പ്രതി അക്രമം കാണിച്ചത്. ചാവക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യു.കെ ഷാജഹാനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

crime

പത്തുവയസ്സുകാരിയെ ലൈംഗികരമായി പീഡിപ്പിച്ച 58-കാരന്‍ പിടിയില്‍

കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കല്‍ മണി എന്ന വിളിപേരുള്ള ഭുവനേശ്വരപിള്ളയാണ് കീഴായ്പൂര്‍ പൊലീസിന്റെ പിയിലായത്

Published

on

പത്തുവയസ്സുകാരിയെ ലൈംഗികരമായി പീഡിപ്പിച്ച 58കാരന്‍ അറസ്റ്റില്‍. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കല്‍ മണി എന്ന വിളിപേരുള്ള ഭുവനേശ്വരപിള്ളയാണ് കീഴായ്പൂര്‍ പൊലീസിന്റെ പിയിലായത്. ജനുവരിയില്‍ രണ്ടു ദിവസമായാണ് ഇയാള്‍ കുട്ടിയോട് ലൈംഗികാതിക്രമം ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending