News
വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്
വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍.

ഉപയോക്താക്കള്‍ക്കായി വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുമായി വാട്സ്ആപ്പ്. രണ്ട് പുതിയ ഫീച്ചറുകളാണ് വിഡിയോ കോളില്‍ വാട്സ്ആപ്പ് അപ്ഡേറ്റ് ചെ്തിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍. വിഡിയോ കോളില്‍ ബാക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചര്‍ വരുന്നതോടുകൂടി ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ കഴിയും.
ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളുമാണ് തെരഞ്ഞെടുക്കാന്‍ ആവുക. മാത്രമല്ല, മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും ഉപയോക്താക്കള്‍ക്കുവേണ്ടി പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഫീച്ചറുകള്‍ കുറഞ്ഞ പേര്‍ക്കെങ്കിലും ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
News
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ പട്ടിണി മരണങ്ങള് സംഭവിച്ചത്.

ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ പട്ടിണിമൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 101 ആയി. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഏറ്റവും കൂടുതല്‍ പട്ടിണി മരണങ്ങള് സംഭവിച്ചത്.
ചൊവ്വാഴ്ച മരിച്ച കുട്ടികളില്‍ വടക്കന്‍ ഗസ്സ നഗരത്തിലെ ഒരു ആശുപത്രിയില്‍ വെറും ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് യൂസഫ് അല്സഫാദി, തക്കന് ഖാന് യൂനിസിലെ മറ്റൊരു മെഡിക്കല്‍ സെന്ററില്‍ 13 വയസ്സുള്ള അബ്ദുള്‍ഹമീദ് അല്ഗല്ബാനുമാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന്റെ അമ്മ ഭക്ഷണം കഴിക്കാത്തതിനാലും കുടുംബത്തിന് മറ്റു മാര്‍ഗങ്ങളിലൂടെ പാല് കൊടുക്കാന്‍ കഴിയാത്തതിനാലുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് യൂസഫ് അല്സഫാദിയുടെ അമ്മാവന് അദം അല്സഫാദി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
kerala
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു
തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.
മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
GULF3 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി