മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് രണ്ട് സുപ്രധാന അപ്‌ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ് മെസ്സേജിലുമാണ് പുതിയ കിടിലന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നല്‍കുന്ന വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ് ഇവ പുറത്തുവിട്ടിരിക്കുന്നത്.

നിലവില്‍ വാട്‌സ്ആപ്പില്‍ ഡാര്‍ക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തരത്തിലള്ള തീമാണുള്ളത്. എന്നാല്‍, ആപ്പിന്റെ തീം പല കളറുകളില്‍ മാറ്റാനുള്ള സംവിധാനം ടെലിഗ്രാം അവതരിപ്പിച്ചിട്ട് കാലങ്ങളേറെയായി. അതേ സവിശേഷതയാണ് വാട്‌സ്ആപ്പും പരീക്ഷിക്കാനൊരുങ്ങുന്നത്.

വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് ക്രമീകരിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സവിശേഷത. നമുക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ 1x, 1.5x,2x സ്പീഡുകളില്‍ സെറ്റ് ചെയ്ത് കേള്‍ക്കാന്‍ സാധിക്കുന്നതാണീ ഫീച്ചര്‍. നിലവില്‍ ഐ.ഒ.എസ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.