Connect with us

News

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്‌സണല്‍ ചാറ്റുകളിലോ ഡിസപ്പിയറിങ് മോഡ് ഓണാക്കി വെച്ചാല്‍, ഏഴ് ദിവസങ്ങള്‍ കൊണ്ട് യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും താനെ അപ്രത്യക്ഷമാകുമെന്നതായിരുന്നു അതിന്റെ സവിശേഷത

Published

on

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വാട്‌സ്ആപ്പ് ‘ഡിസപ്പിയറിങ് മെസ്സേജ്’ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്‌സണല്‍ ചാറ്റുകളിലോ ഡിസപ്പിയറിങ് മോഡ് ഓണാക്കി വെച്ചാല്‍, ഏഴ് ദിവസങ്ങള്‍ കൊണ്ട് യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും താനെ അപ്രത്യക്ഷമാകുമെന്നതായിരുന്നു അതിന്റെ സവിശേഷത.

സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ക്ക് നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ് ദിവസങ്ങളെന്ന കാലാവധിക്കൊപ്പം 24 മണിക്കൂറെന്ന അധിക ഓപ്ഷനും നല്‍കുമെന്നായിരുന്നു പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, 24 മണിക്കൂര്‍, ഏഴ് ദിവസങ്ങള്‍ എന്നിവക്കൊപ്പം ’90 ദിവസ’മെന്ന കാലാവധി കൂടി വാട്‌സ്ആപ്പ് ഇതേ ഫീച്ചറില്‍ ചേര്‍ക്കാന്‍ പോവുകയാണെന്നാണ് WABetaInfo സൂചന നല്‍കുന്നത്.

സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം സമയ പരിധി ഓപ്ഷനുകള്‍ ലഭിക്കും. 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 90 ദിവസം.

എന്തായാലും പുതിയ സമയ പരിധി ഓപ്ഷനുകള്‍ നിലവില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഒമാനിൽ ശക്തമായ മഴ തുടരുന്നു; നാളെ സ്കൂളുകൾക്ക് അവധി

ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. 

Published

on

ഒമാനിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കും. ദോഫാർ, അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്കുളുകൾക്ക്​ ബുധനാഴ്ച ​അവധിയായിരിക്കുമെന്നാണ്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

നടത്താവുന്നതാണെന്നും അധികൃതർ വ്യക്ത മാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി നൽകിയിരുന്നു. കഴിഞ്ഞ ദിവസം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18ആയി ഉയർന്നിരുന്നു.

ഒരു വിദ്യാർത്ഥി ഉൾപ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങൾ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.

സമദ് അൽ ഷാൻ മേഖലയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാലാവസ്ഥയിൽ മരിച്ച കുട്ടികളുടെ എണ്ണം പത്തായി. ശക്തമായ ഇടിമിന്നൽ, കാറ്റ്, ആലിപ്പഴ മഴ എന്നിങ്ങനെ പ്രതികൂല കാലാവസ്ഥ ഒമാൻ്റെ വിവിധ ഭാഗങ്ങളെ തുടരുമെന്നാണ് വിവരം.

സിവിൽ ഏവിയേഷൻ അതോറിറ്റി പല ഗവർണറേറ്റുകൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വീണ്ടും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. താഴ്‌വരകൾക്ക് സമീപം യാത്ര ചെയ്യുമ്പോഴും ഇടിമിന്നലുള്ള സമയങ്ങളിലും ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Continue Reading

kerala

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി

വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

Published

on

പത്തനംതിട്ടയിൽ വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഇന്നലെയാണ് സംഭവം. സ്വന്തം കല്യാണത്തിന് മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചു.വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി.

അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു.

Continue Reading

india

ഛത്തീസ്​ഗഡിൽ നക്സൽ ഓപ്പറേഷൻ; 18 പേരെ സുരക്ഷാസേന വധിച്ചു

എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു.

Published

on

ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം 18 മാവോവാദികള്‍ കൊല്ലപ്പെട്ടു. എ.കെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്ന് പോലീസ് അറിയിച്ചു. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

Continue Reading

Trending