india

‘എന്തുകൊണ്ട് പാകിസ്താനില്‍ പോയില്ല ?’; വര്‍ഗീയ പരാമര്‍ശത്തില്‍ അധ്യാപികയ്ക്കെതിരെ കേസ്

By webdesk11

August 29, 2023

ഡല്‍ഹിയില്‍ ഗാന്ധി നഗറില്‍ ഗവണ്‍മെന്റ് സര്‍വോദയ ബാല്‍ വിദ്യാലയ സ്‌കൂള്‍ അധ്യാപികക്കെതിരെ കേസെടുത്ത് പൊലീസ്. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിദ്യാര്‍ഥിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് കേസ്.’എന്താണ് നിങ്ങള്‍ പാകിസ്താനില്‍ പോകാതിരുന്നത് എന്ന് മുസ് ലിം വിദ്യാര്‍ഥികളോട് അധ്യാപിക ചോദിച്ചതായും പരാതിയില്‍ പറയുന്നു.

ഗാന്ധി നഗര്‍ ഏരിയയിലെ സ്‌കൂളിലെ അധ്യാപികയ്ക്കെതിരെയാണ് വിദ്യാര്‍ഥിയുടെ മാതാവ് പരാതി നല്‍കിയത്. മതപരമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചുവെന്നാണ് പരാതി. ‘എന്താണ് നിങ്ങള്‍ പാകിസ്താനില്‍ പോകാതിരുന്നത് എന്ന് മുസ്‌ലിം വിദ്യാര്‍ഥികളോട് അധ്യാപിക ചോദിച്ചതായും പരാതിയില്‍ പറയുന്നു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഗാന്ധി നഗര്‍ എം.എല്‍.എ അനില്‍ കുമാര്‍ ബാജ്പേയ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ് ഇത് തീര്‍ത്തും തെറ്റാണ്. ഒരു അധ്യാപകന്‍ ഒരു മതവിശ്വാസത്തിനെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുത്.’ -അദ്ദേഹം പറഞ്ഞു.