kerala
‘എഡിജിപി – വത്സന് തില്ലങ്കേരി കൂടിക്കാഴ്ച എന്തിനായിരുന്നു? എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രമേശ് ചെന്നിത്തല
വത്സന് തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

എഡിജിപി എം.ആര് അജിത് കുമാറിനെതിരെ പുതിയ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി. വത്സന് തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന് ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിനോയ് വിശ്വം സി.പി.എമ്മി ന്റെ കൈയിലെ പാവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Health
അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്.

കോഴിക്കോട് ജില്ലയില്‍ അപൂര്‍വമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരമാവധി ജാഗ്രതയിലാണ്. രോഗബാധിതയായ മൂന്ന് മാസം പ്രായമുള്ള ശിശു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. ആദ്യം ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കുഞ്ഞിന്റെ വീട്ടിലെ കിണറിന്റെ വെള്ളത്തില്‍ രോഗത്തിന് കാരണമായ അമീബ കണ്ടെത്തിയതാണ് അധികാരികളെ കൂടുതല്‍ ആശങ്കയിലാക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ കിണറുവെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് വ്യക്തമായി. ഇതിന്റെ പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ശുചീകരിക്കുകയും അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കുകയും ചെയ്യാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അന്നശ്ശേരി സ്വദേശിയായ മറ്റൊരു യുവാവും രോഗബാധിതനായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇതിനിടെ, താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരി രോഗബാധിതയായി മരണമടഞ്ഞിരുന്നു. കുട്ടിയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പരിശോധിക്കപ്പെടുകയാണ്. ജലത്തിലൂടെ പകരുകയും അതിവേഗം ജീവന് ഭീഷണിയാകുകയും ചെയ്യുന്ന ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളിലേക്കുള്ള ബോധവല്‍ക്കരണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കിണറുകള്‍ക്കും മറ്റ് ജലസ്രോതസ്സുകള്‍ക്കും സ്ഥിരമായി ക്ലോറിനേഷന് നടത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
kerala
സിപിഎമ്മിനെ പിടിച്ചുലച്ച് ബിനാമി വിവാദം; വ്യവസായി ഹര്‍ഷാദിന്റെ കത്ത് പുറത്ത്
സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു.

സി.പി.എം. നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളി രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ ബി. മുഹമ്മദ് ഷര്‍ഷാദ് 2022 മാര്‍ച്ചില്‍ പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്കിയ കത്തിലാണ് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ദുരൂഹ വ്യക്തിത്വമുള്ളവരുമായി ബന്ധം പാടില്ലെന്ന പാര്‍ട്ടി രേഖയുടെ നഗ്നമായ ലംഘനമാണ് ഈ സംഭവങ്ങളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയത്.
പഴയ എസ്.എഫ്.ഐ. നേതാവായ രാജേഷ് കൃഷ്ണ, വളരെ പെട്ടെന്നാണ് കേരളത്തിലെ സി.പി.എം. മന്ത്രിമാരുടേയും നേതാക്കളുടേയും വിശ്വസ്തനായി മാറിയത്. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത്, വകുപ്പിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ പ്ലാസ്റ്റ് സേവ് എന്ന എന്‍.ജി.ഒ.യുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയതായി ഷര്‍ഷാദ് പരാതിയില്‍ ആരോപിക്കുന്നു. ഒരു കടലാസ് കമ്പനി ഉണ്ടാക്കിയാണ് ഈ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും പറയുന്നു. സി.പി.എം. നേതാക്കളുമായുള്ള സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒരു ഒന്നാംതരം ‘പവര്‍ ബ്രോക്കറാ’ണ് രാജേഷ് കൃഷ്ണയെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം. ബ്രിട്ടനിലെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇയാളുടെ പതിവാണെന്നും ആരോപണമുണ്ട്. മുന്‍ സ്പീക്കര്‍മാരായ പി. ശ്രീരാമകൃഷ്ണനും എം.ബി. രാജേഷും ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ രാജേഷിന്റെ ആതിഥേയത്വം സ്വീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
kerala
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം
സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സ്കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. സ്കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
india1 day ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
crime2 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF2 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ