ന്യൂഡല്‍ഹി: വിമാനാപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയരക്ടറുടെ ഉറപ്പ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ അരുണ്‍ കുമാര്‍ ഐഎഎസ് ഉറപ്പ് നല്‍കിയത്.

മണ്‍സൂണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാമെന്നാണ് ഏവിയേഷന്‍ ഡയരക്ടര്‍ എംപിമാരെ അറിയിച്ചത്. യുഎഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, എം.കെ രാഘവന്‍ എംപി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.