Connect with us

kerala

റസാഖിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ ഇന്ന് പരാതി നല്‍കും

Published

on

കൊണ്ടോട്ടി: സമൂഹ്യ പ്രവര്‍ത്തകനായിരുന്ന റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ ഇന്ന് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കും. റസാഖിന്റെ മരണത്തിന് തള്ളിയിട്ടവരെ കുറിച്ചും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

മെയ് 26ന് റസാഖിനെ സി.പി.എം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റസാഖിന്റെ വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഇടതു പക്ഷം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഈ വിഷയത്തില്‍ നടപടിയൊന്നും സ്വീകരിക്കാന്‍ നാളിതുവരെയായിട്ടും തയ്യാറായില്ല. പ്ലാന്റിലെ വിഷപ്പുക ശ്വസിച്ചാണ് തന്റെ സഹോദരന് ശ്വാസകോശ രോഗം വന്ന് മരിച്ചതെന്നും റസാഖിന് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകളും റസാഖിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

crime

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്.ഐ മറ്റൊരു ഓട്ടോക്കാരനേയും മര്‍ദിച്ചു

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്

Published

on

കാസര്‍കോട്ടെഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തസംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐ അനൂപിനെതിരെ വീണ്ടും ആരോപണം. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്‌റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി.

നൗഷാദ് എസ്.ഐ അനൂപിനെതിരെ പൊലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എസ്.ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്.

Continue Reading

kerala

കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു, വെടിവെച്ചുകൊന്നു

അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു.

Published

on

എലുപ്പുള്ളിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബുരാജിൻ്റെ വീട്ടിലെ കിണറ്റിലാണ് കാട്ടുപന്നിക്കൂട്ടം അകപ്പെട്ടത്. അഞ്ച് കാട്ടപന്നികളാണ് കിണറ്റിൽ അകപ്പെട്ടത്. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് കൃഷിസ്ഥലം നനക്കാൻ വെള്ളമെടുക്കാന്‍ ഉപയോ​ഗിക്കുന്ന കിണറ്റിൽ കാട്ടുപന്നിക്കൂട്ടം വീണത്.

വിവരം അറിഞ്ഞ ഉടനെ ഉദ്യോ​ഗസ്ഥർ സംഭവ സ്ഥലത്തെത്തി കാട്ടുപന്നികളെ കിണറ്റിൽ‌ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കിണറിന് ചുറ്റുപാടും നിരവധി ആളുകൾ താമസിക്കുന്നുണ്ട്.

ജീവനോടെ കാട്ടുപന്നികളെ പുറത്തെത്തിച്ചാൽ പരിഭ്രാന്തിയോടെ ഓടുമെന്നും അത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവന് വരെ ഭീഷണിയായേക്കുമെന്നുമുള്ള നി​ഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധകളും സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രത്യേക ഷൂട്ടർമാരെ പ്രദേശത്തേക്ക് എത്തിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നു. കാട്ടുപന്നികളെ പ്രദേശത്ത് നിന്ന് തുരത്തണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കൃത്യമായ ഒരു നടപടി ഇതുവരെ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Continue Reading

kerala

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി; മേല്‍ശാന്തിക്ക് ദാരുണാന്ത്യം

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം.

Published

on

തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ പൊട്ടിത്തെറി. മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിന്‍കീഴ് സ്വദേശി ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടമുണ്ടായത്.

ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോര്‍ച്ചയുണ്ടായിരുന്നു. ഈ സമയം മേല്‍ശാന്തി ജയകുമാരര്‍ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

മേല്‍ശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴക്കൂട്ടം കിസ് ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരന്‍ മരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending