Connect with us

crime

‘പടയപ്പയെ തൊട്ടാല്‍ പണികിട്ടും’; ആനയെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍, പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെക്ക് എതിരെയാണ് കേസെടുത്തത്

Published

on

മൂന്നാറിലെ കാട്ടുകൊമ്പന്‍ പടപ്പയെ വിരട്ടിയ സംഭവത്തില്‍ ജീപ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനിലെ കരാറുകാരന്‍ ദാസ് എന്നു വിളിക്കുന്ന ചുടലെ(42)ക്ക് എതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ദാസ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് വനംവകുപ്പിന് വിവരം ലഭിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.

മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയിയുടെ നിര്‍ദേശപ്രകാരം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പികള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടലാറിലേക്കുള്ള പ്രധാന പാതയുടെ മുകള്‍ ഭാഗത്തു നിന്നിരുന്ന ആനയെ വാഹനത്തിലെത്തിയ ദാസ് വാഹനം ഇരപ്പിച്ചു പ്രകോപിപ്പിച്ചെന്നാണ് കേസ്. ഏറെ നേരം ഹോണ്‍ അടിക്കുകയും വാഹനം ഇരപ്പിക്കുകയും ചെയ്ത് ആനയെ പ്രകോപിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

crime

ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു; അഞ്ച് പേര്‍ പിടിയില്‍

Published

on

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നു. മണ്ണാര്‍ക്കാട് കല്ലടിക്കോട് ആണ് കേസിനാസ്പദമായ സംഭവം. 300ഓളം കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത്. സംഭവത്തില്‍ അഞ്ച് പേരെ വനം വകുപ്പ് പിടികൂടി.

വനത്തിനകത്ത് വെടിയുടെ ശബ്ദം കേട്ട് വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ചത്ത മ്ലാവിനെ കണ്ടെത്തിയത്.

Continue Reading

crime

അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍

അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് വിജേഷ് അറസ്റ്റില്‍

Published

on

ഇടുക്കി കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച കേസിലെ പ്രതി ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് വന അതിര്‍ത്തി മേഖലയില്‍ നിന്നാണ് വിജേഷ് പിടിയിലായത്.

കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാര്‍ സ്വദേശിനി അനുമോളെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭര്‍ത്താവ് വിജേഷിനെ കാണാതാവുകയും ചെയ്തു. മൃതദേഹം കിടന്നിരുന്ന മുറിയിലോ അനുമോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനാണ് മൊബൈല്‍ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തതോടെയാണ് വിജേഷിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമായത്.

Continue Reading

crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍

Published

on

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 22കാരന്‍ പിടിയില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പൊലീസ് അറസ്റ്റുചെയ്തത്. സമൂഹ മാധ്യമങ്ങള്‍ വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു.

പിന്നീട് പ്രതി ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍ പെണ്‍കുട്ടി പിന്മാറി. വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് പരാതി.

 

 

Continue Reading

Trending