പാലക്കാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാര്‍ ഡ്രൈവറായ കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി ശങ്കരമംഗലം സ്വദേശിനിയാണ് തമിഴ്‌നാട് അതിര്‍ത്തിയായ ഗോപാലപുരത്ത് നിന്നും അറസ്റ്റിലായത്.

44 വയസ്സുള്ള സ്ത്രീ 26 കാരനായ കാമുകനൊപ്പം ഈ വര്‍ഷം ഫെബ്രുവരിയിലാണ് നാടുവിട്ടത്. തമിഴ്‌നാട് ഏര്‍വാടിയിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്. ഇതിനിടെ ലോക്ക്ഡൗണ്‍ വന്നതോടെ രണ്ടു പേരും പാലക്കാടിന്റെ അതിര്‍ത്തിയായ ഗോപാലപുരത്തേയ്ക്ക് താമസം മാറ്റി. ഇവിടെ നിന്നുമാണ് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു മക്കളുള്ള സ്ത്രീയുടെ രണ്ടു മക്കള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മക്കള്‍ക്ക് സംരക്ഷണം നല്‍കാതെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ പട്ടാമ്പി പോലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.