കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മിസോറമിനെതിരെ കേരളത്തിന് തോല്‍വി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മിസോറമിന്റെ വിജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒഡിഷ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തോല്‍പിച്ചു.

കണ്ണൂര്‍ കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മണിപ്പൂര്‍ എതിരില്ലാത്ത നാല് ഗോളിന് മേഘാലയയെ തകര്‍ത്തു.