ലണ്ടന്‍: ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലാല്‍റെംസിമയി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്.

40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്. ഇതിന് മുമ്പ് 1978ല്‍ മാഡ്രിഡ് ലോകകപ്പിലാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കളിച്ചത്. അന്ന് പക്ഷേ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ മത്സരം. പൂള്‍ ഘട്ടത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യയെ തോല്‍പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം ശ്രദ്ധേയമാകും.