Connect with us

News

ലോകകപ്പ് ക്വാളിഫയര്‍: അപ്രതീക്ഷിത തോല്‍വികളോടെ ബ്രസീലും അര്‍ജന്റീനയും പിന്നോട്ട്

ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു

Published

on

ലാ പാസ്: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു. ബൊളീവിയയ്ക്കെതിരെ ഏകഗോളിന് വഴങ്ങിയതാണ് ബ്രസീലിന്റെ പരാജയം. 2019ന് ശേഷം ആദ്യമായാണ് ബൊളീവിയ ബ്രസീലിനെ തോല്‍പിക്കുന്നത്. മിഗ്വെല്‍ ട്രെസെറോസിന്റെ ഗോളാണ് വിജയത്തിന് അടിത്തറ. ഇതോടെ ബൊളീവിയ പ്ലേയോഫ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 18 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റ് മാത്രമാണ് സമ്പാദിച്ചത് കൊണ്ട് ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങി. ലോകകപ്പ് ക്വാളിഫയര്‍ ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം നേട്ടവുമാണിത്.

അര്‍ജന്റീനയ്ക്കും അവസാന മത്സരത്തില്‍ തിരിച്ചടിയായിരുന്നു. മെസിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്‍മാര്‍ക്ക് ഇക്വഡോറിനെതിരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തിലായി. 45-ാം മിനുട്ടില്‍ എന്റര്‍ വലെന്‍സിയ പെനാല്‍റ്റി വഴി ഇക്വഡോറിന് വിജയഗോള്‍ സമ്മാനിച്ചു. വിജയത്തോടെ ഇക്വഡോര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മറ്റു മത്സരങ്ങളില്‍ കൊളംബിയ വെനസ്വേലയെ 3-6ന് തോല്‍പ്പിച്ചു. പരാഗ്വേ 1-0ന് പെറുവിനെ കീഴടക്കി. ഉറുഗ്വായും ചിലിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയായി.

Health

വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു

ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു

Published

on

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.

ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.

നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.

ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.

Continue Reading

Health

‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോ​ഗിയായ വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.

വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.

കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.

‘രോ​ഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോ​ഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അം​ഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോ​ഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.

Continue Reading

india

ജമ്മുവില്‍ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി; ഭീകരര്‍ വധിക്കപ്പെട്ടു 

Published

on

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ കുപ്വാര മേഖലയില്‍ നടന്ന നുഴഞ്ഞുകയറ്റശ്രമം സൈന്യം തകര്‍ത്തു. വെടിവെയ്പ്പില്‍ രണ്ട് ഭീകരര്‍ വധിക്കപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ വെടിവെയ്പ്പ് ആരംഭിച്ചത് അതിര്‍ത്തിക്ക് സമീപമുള്ള മച്ചില്‍ സെക്ടറിലാണ്. ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിക്കുമ്പോയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതിന് മറുപടിയുമായി സൈന്യവും ശക്തമായ തിരിച്ചടിയുമായി രംഗത്തെത്തി. സംഭവ സ്ഥലത്ത് ഇപ്പോഴും വിപുലമായ തിരച്ചില്‍-വിസ്‌ഫോടകവസ്തു ശേഖരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രദേശം പൂര്‍ണമായും വളഞ്ഞിരിക്കുകയാണ്.

ഒക്ടോബര്‍ 14-ന് ഇതേ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിലും രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ അതിര്‍ത്തി നുഴഞ്ഞുകയറ്റശ്രമങ്ങള്‍ക്കിടയിലാണ് പുതിയ ആക്രമണം നടന്നത്. സൈന്യത്തിന്റെ വേഗത്തിലുള്ള ഇടപെടലിലൂടെ വന്‍തോതിലുള്ള ഭീകരാക്രമണം ഒഴിവാക്കാനായതായി പ്രതിരോധവകുപ്പ് വക്താക്കള്‍ വ്യക്തമാക്കി.

Continue Reading

Trending