കൊളംബോ: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2016-18 വര്‍ഷത്തെ ചെയര്‍മാനായി ചന്ദ്രിക ഡയരക്ടറും വ്യവസായ പ്രമുഖനുമായ ഡോ.പി.എ.ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. ജര്‍മ്മനിയിലെ മാത്യു ജേക്കബ് പ്രസിഡണ്ടും റിയാദില്‍ നിന്നുള്ള സാം മാത്യു ജനറല്‍ സെക്രട്ടറിയുമായിരിക്കും. മറ്റ് ഭാരവാഹികള്‍- വൈസ് ചെയര്‍ പേഴ്സണ്‍സ്: ഡോ. കെ.ജി വിജയലക്ഷ്മി (തിരുവനന്തപുരം), സിസിലി ജേക്കബ്ബ് (നൈജീരിയ), ഷാജു കുര്യാക്കോസ് (അയര്‍ലണ്ട്). അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡന്റ്: ഡോ. ജോര്‍ജ് കാക്കനാട്ട് (ഹൂസ്റ്റണ്‍). വൈസ് പ്രസിഡന്റുമാര്‍: ബിജു ജോസഫ് (അയര്‍ലണ്ട്), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (ടെക്സസ്). അസോ. സെക്രട്ടറി: ലിജു മാത്യു (ദുബായ്). ട്രഷറര്‍: തോമസ് അറമ്പന്‍കുടി (ജര്‍മനി). ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍: ജോസഫ് കിള്ളിയാന്‍ (ജര്‍മനി), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍: ഗോപാല പിള്ള(ടെക്സസ്). സബ് കമ്മറ്റി ഭാരവാഹികള്‍: ഡബ്ല്യു.എം.സി. സെന്റര്‍: ആന്‍ഡ്രൂ പാപ്പച്ചന്‍ (യു.എസ്.എ), പബ്ലിക് റിലേഷന്‍: സാം ഡേവിഡ് മാത്യു (മസ്‌കറ്റ്).