Connect with us

Cricket

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഇംഗ്ലണ്ട്

ജൂണ്‍ 20 മുതലാണ് ആദ്യ ടെസ്റ്റ്.

Published

on

2025ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ തുടക്കമിടുന്നത് ഇംഗ്ലണ്ടുമായുള്ള പരമ്പരയോടെ. 2025 ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുക.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പോരാട്ടങ്ങള്‍. ജൂണ്‍ 20 മുതലാണ് ആദ്യ ടെസ്റ്റ്. ലീഡ്‌സാണ് വേദി. എഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രഫോര്‍ഡ്, ഓവല്‍ എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന ടെസ്റ്റുകള്‍.

2021-22 സീസണിനു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. അന്ന് പോരാട്ടം 2-2നു സമനിലയില്‍ അവസാനിച്ചിരുന്നു.

ഒന്നാം ടെസ്റ്റ്- ജൂണ്‍ 20- 24, ഹെഡിങ്‌ലി, ലീഡ്‌സ്.

രണ്ടാം ടെസ്റ്റ്- ജൂലൈ 2-6, എഡ്ജ്ബാസ്റ്റന്‍, ബിര്‍മിങ്ഹാം.

മൂന്നാം ടെസ്റ്റ്- ജൂലൈ 10-14, ലോര്‍ഡ്‌സ്, ലണ്ടന്‍.

നാലാം ടെസ്റ്റ്- ജൂലൈ 23-27, എമിറെറ്റ്‌സ് ഓള്‍ഡ് ട്രഫോര്‍ഡ്, മാഞ്ചസ്റ്റര്‍.

അഞ്ചാം ടെസ്റ്റ്- ജൂലൈ 31- ഓഗസ്റ്റ് 4, ദി കിയ ഓവല്‍, ലണ്ടന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം.

Published

on

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ട്. അഭിഷേക് ശര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ടീമിലുണ്ട്.

അതേസമയം ഐപിഎല്ലിലെ പേസ് ബൗളിങ് താരമായ മായങ്ക് യാദവ് ടീമിലെത്തിയതാണ് ശ്രദ്ധേയമായ കാര്യം. ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ ട്രെയിനിങ് ക്യാമ്പില്‍ മായങ്കിനെ ഉള്‍പ്പെടുത്തിയതോടെ താരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബര്‍ ആറാം തീയതി ഗ്വാളിയറിലാണ് ആദ്യ ടി20. ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ സെലക്ഷന്‍ നീക്കങ്ങള്‍. മായങ്ക് യാദവ് ഉള്‍പ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യം.

Continue Reading

Cricket

കോഹ്ലിയെ കാണാന്‍ 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി കാണ്‍പുരിലെത്തി പതിനഞ്ചുകാരന്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

Published

on

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിരാട് കോഹ്ലിയെ കാണാന്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍നിന്ന് കാണ്‍പുരിലേക്ക് 58 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയെത്തി പതിനഞ്ചുകാരന്‍. കോഹ്ലിയുടെ ആരാധകനായ കാര്‍ത്തികേയ് അദ്ദേഹത്തിന്റെ കളി നേരില്‍ കാണാന്‍ ഏഴ് മണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാണ് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ എത്തിയത്. വീട്ടുകാര്‍ തന്റെ യാത്രക്ക് പിന്തുണ നല്‍കിയെന്ന് പത്താം ക്ലാസുകാരനായ കാര്‍ത്തികേയ് പറഞ്ഞു.

എന്നാല്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തതോടെ ആദ്യദിനം കോഹ്ലിയുടെ കളി കാണാന്‍ കാര്‍ത്തികേയ്‌ന് സാധിച്ചില്ല.

കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യദിനം മഴ ശക്തമായതോടെ 3 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിനമായ ഇന്നും മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ചു. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Continue Reading

Cricket

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; കനത്ത മഴയെ തുടര്‍ന്ന് ഇന്നത്തെ മത്സരം മാറ്റിവെച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Published

on

ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെ തുടര്‍ന്ന് കളി തുടരാനാകാത്ത സാഹചര്യമായതിനാല്‍ മത്സരം ഉപേക്ഷിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴയെ തുടര്‍ന്ന് ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് പന്തെറിയാന്‍ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.

ബംഗ്ലാദേശ് ഓപ്പണര്‍മാരായ സക്കീര്‍ ഹസന്‍, ഷാദ്മാന്‍ ഇസ്ലാം എന്നിവരെ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് മടക്കിയപ്പോള്‍, ഓഫ് സ്പിന്നര്‍ അശ്വിന്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മടക്കി.

ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

 

Continue Reading

Trending