More
യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് യോഗിയുടെ തന്നെ മേശപ്പുറത്ത്

ലഖ്‌നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന് രണ്ട് വര്‍ഷം മുമ്പയച്ച അപേക്ഷ, ഇപ്പോള്‍ മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ മേശപ്പുറത്ത്.
2007 ജനുവരി 27ന് ഗോരഖ്പൂരില്‍ ഹിന്ദു-മുസ്്‌ലിം വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘട്ടനം ഒരു ഹിന്ദു മതവിശ്വാസിയുടെ മരണത്തിലാണ് കലാശിച്ചത്. ഇതിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് ആദിത്യനാഥ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. പ്രസംഗത്തെത്തുടര്‍ന്ന കര്‍ഫ്യു പ്രഖ്യാപിത മേഖലയിലടക്കം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങള്‍ രണ്ടാഴ്ചയോളം തുടര്‍ന്നിരുന്നുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.
പൊലീസ് വിചാരണാനുമതി തേടിയ കാലത്ത് സമാജ്‌വാദി പാര്‍ട്ടിയായിരുന്നു ഭരണത്തില്‍. അന്ന് ലോക്‌സഭാംഗമായിരുന്നു ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പൊലീസിന് 153-എ സെക്ഷന്‍ പ്രകാരം കേസെടുക്കാനാവൂ. ഈ ഘട്ടത്തിലാണ് യോഗി നേതൃത്വം നല്‍കുന്ന ഭരണകൂടത്തിന് മുമ്പില്‍ തന്നെ വിചാരണാനുമതി തേടിക്കൊണ്ടുള്ള അപേക്ഷയെത്തുന്നത്.
വളരെക്കാലമായി തീരുമാനമാവാതെ കിടക്കുന്ന ഈ കേസില്‍ യോഗി സര്‍ക്കാര്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് ഇനി അറിയേണ്ടത്. ഈ കേസ് അന്വേഷിച്ചിരുന്ന സി.ബി-സി.ഐ.ഡി ഇന്‍സ്‌പെക്ടര്‍ ചന്ദ്രഭൂഷണ്‍ ഉപാദ്ധ്യായ അന്വേഷണം പൂര്‍ത്തിയാക്കി ഐ.പി.സി 153-എ സെക്ഷന്‍ പ്രകാരം കേസ് ഫയല്‍ ചെയ്യാന്‍ 2015 ല്‍ തന്നെ അനുമതി നല്‍കിയിരുന്നു. അതേ വര്‍ഷം തന്നെ ചന്ദ്രഭൂഷണ്‍ സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. അതേസമയം ഈ വിഷയത്തില്‍ സംസാരിക്കാന്‍ നിലവിലെ സി.ബി-സി.ഐ.ഡി മന്ത്രാലയം വിസമ്മതിച്ചു.
More
‘ശുഭം’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഭൂമിയിൽ തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.
ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്പെഷ്യലിസ്റ്റുകളാണ്.
kerala
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം
സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനു ശേഷം തയ്യാറാക്കിയ കരട് വോട്ടർപട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ ചോർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
പട്ടികയും പട്ടിക തയ്യാറാക്കുന്നതിനായി പുതിയ വാർഡ് അടിസ്ഥാനത്തിൽ വോട്ടർമാരെ ക്രമീകരിച്ചതിന്റെ ഡ്രാഫ്റ്റ് റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ മുഖേന സി.പി.എം പ്രവർത്തകർക്ക് ചോർത്തി നൽകിയത്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിട്ടുണ്ട്. സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം.
ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. സി.പി.എം ഓഫീസിൽനിന്ന് തയ്യാറാക്കുന്ന വാർഡ് വിഭജന പ്രൊപ്പോസലുകൾ ഉദ്യോഗസ്ഥർ അന്തിമമാക്കുന്നത് പോലെയുള്ള മറ്റൊരു ഏർപ്പാടാണ് ഈ വോട്ടർ പട്ടിക ചോർത്തൽ. ഉദ്യോഗസ്ഥർ മുഖേന താഴെ തട്ടിലുള്ള സി.പി.എമ്മുകാർക്ക് ഡ്രാഫ്റ്റ് റിപ്പോർട്ട് ചോർത്തുന്നത് സി.പി.എം അനുഭാവികളുടെ മാത്രം വോട്ട് വേഗത്തിൽ ചേർക്കുന്നതിന് വേണ്ടിയാണ്. വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനുള്ള സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നതിൽനിന്ന് നീട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഡ്രാഫ്റ്റ് ചോർത്തുന്നത്. ഇത് അക്ഷന്തവ്യമായ ക്രമക്കേടും ഗുരുതരമായ അവകാശ ലംഘനവുമാണ്.
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള ഈ നാടകത്തെ മുസ്ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയ ശേഷം മാത്രമേ പട്ടിക പുറത്തു വരാൻ പാടുള്ളൂ എന്നിരിക്കെ ഇപ്പോൾ സംഭവിച്ചത് ഗുരുതരമായ പിഴവാണ്. ക്രമക്കേട് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടർ പട്ടിക ചേർത്തിരിക്കുന്നത്. മുസ്ലിംലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ ഇതിനകം തന്നെ ഈ സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് ഈ ഉദ്യോഗസ്ഥരെ മാറ്റി നിർത്തുകയും വേണം.- പി.എം.എ സലാം പറഞ്ഞു.
GULF
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റാരോപിതര്‍ മൂന്നുപേരും നിലവില്‍ ഷാര്‍ജയിലാണ്. ഇവര്‍ നാട്ടില്‍ എത്തിയ ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണ ശേഷം വിപഞ്ചികയുടെ സാമുഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക മണിയന്റെ(33) മരണത്തിലാണ് ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെ പ്രതിചേര്‍ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായിരുന്ന വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ഷാര്‍ജയിലെ ഫഌറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് നിതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്.
സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്‍ശിക്കുന്ന വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് നേരത്തെ സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നിരുന്നു. മരണത്തിന് ശേഷമാണ് ഇത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ടൈമര്‍ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വൈകാതെ ഫെയ്‌സ്ബുക്കിലെ കത്ത് അപ്രത്യക്ഷമായി. മരണപ്പെട്ട വിപഞ്ചികയുടെ ഫോണ്‍ കൈക്കലാക്കിയ ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരിയും കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കൊടിയ പീഡനമാണ് വിപഞ്ചിക ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഓഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ കുടുംബം യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് മാതാവും സഹോദരനും. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്. ഭര്‍ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്ന് മാതാവ് ആരോപിച്ചു. മകള്‍ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും താന്‍ അനുവദിക്കില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നു.
കൊടിയപീഡനങ്ങളാണ് മകള്‍ അനുഭവിച്ചത്. താന്‍ വിഷമിക്കാതിരിക്കാനാണ് ഇതൊന്നും അറിയിക്കാതെയിരുന്നത്. ഇപ്പോള്‍ ഫോട്ടോയും വീഡിയോയും കാണുമ്പോഴാണ് മകള്‍ ഇത്രയും കൊടിയ പീഡനം സഹിച്ചിരുന്ന വിവരമറിയുന്നത്. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് മകള്‍ മുടി മുറിച്ചതെന്നും മാതാവ് പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയന്‍ കുവൈത്തിലാണ്. നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇത് അനുവദിക്കരുതെന്നും മകളെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ട അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാവ് പറഞ്ഞു.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
india23 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല