ന്യൂഡല്‍ഹി: താജ്മഹലുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് യോഗി താജ് മഹലില്‍ സന്ദര്‍ശനം നടത്തിയത്. ഖേരിയ വിമാനത്താവളത്തിലിറങ്ങിയ യോഗി നംഗ്ല പൈമ ഗ്രാമവും റബ്ബര്‍ ചെക്ക് ഡാമും സന്ദര്‍ശിച്ചു. വിവാദം തണുപ്പിക്കാന്‍ ഏറെ പാടുപെടുന്ന യോഗി താജ്മഹല്‍ ശുചീകരണത്തിനും ഇറങ്ങിയിരുന്നു.

DNCcNQuVoAA56nY

മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി യോഗി താജിനു സമീപമുള്ള ചപ്പുചവറുകള്‍ വൃത്തിയാക്കി. 500-ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് യോഗി പടിഞ്ഞാറന്‍ ഗേറ്റിന് മുന്‍ഭാഗം വൃത്തിയാക്കിയത്. അതേസമയം, യോഗിയുടെ താജ്മഹല്‍ വൃത്തിയാക്കിയ നടപടിയെ വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.

DNCbU8PUMAEMlR_

താജ് മഹല്‍ അല്ല, ബിജെപിക്കാരുടെ മനസാണ് യോഗി ആദിത്യനാഥ് അടിച്ചുവാരേണ്ടതെന്ന് ഒവൈസി പറഞ്ഞു. പാര്‍ട്ടിക്കാരുടെയും കൂടെയുള്ളവരുടെയും മന്ത്രിസഭാംഗങ്ങളുടെയും മനസാണ് യോഗി വൃത്തിയാക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.