ലഖ്‌നൗ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇക്കാലത്ത് രാജ്യത്തിനാവശ്യം വികസനമുന്നേറ്റമാണ്. അപ്പോഴും ചിലര്‍ വന്ദേമാതരം ആലപിക്കലാണ് ഗൗരവപ്പെട്ട വിഷയമായി കൊണ്ടുനടക്കുന്നത് എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലഖ്‌നൗവില്‍ നടന്ന ‘ഗവര്‍ണേഴ്‌സ് ഗൈഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് യു.പി മുഖ്യമന്ത്രി വിവാദ വിഷയത്തില്‍ നിലപാടറിയിച്ചത്.”ഇവിടെച്ചിലരുണ്ട്, മറ്റു ചിലര്‍ വന്ദേമാതരം ആലപിക്കാത്തത് വലിയ വിഷയമായി കൊണ്ടുനടക്കുന്നവര്‍”-യോഗി പരിഹസിച്ചു.

വാരണാസിയിലും മീററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷനിലും വന്ദേമാതരം ആലപിക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗിയുടെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.