More

വരനെ തേടി ഫെമിനിസ്റ്റ് യുവതി; 25 മുതല്‍ 28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം

By webdesk17

November 26, 2024

കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വിവാഹപരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുപ്പത് വയസ് പ്രായമുള്ള ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവ്, കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകംചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്വായുവിന്റെ പ്രശ്നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

2021ല്‍ ആണ് ഈ പരസ്യം പുറത്തുവന്നത്. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത പിറന്നാള്‍ ‘പണി’യായിരുന്നു പരസ്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. ഈ ചിത്രം ചില വിരുതന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണമെന്ന സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി സമൂഹം സ്ത്രീകളില്‍ കെട്ടിവെക്കുന്ന വിവരണങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ പരസ്യ പ്രാങ്ക്.