പത്തനംതിട്ട വടശ്ശേരിക്കരയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരിക്കര സ്വദേശി ജോബിയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുവും വീട്ടുടമയുമായ റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു.
പേങ്ങാട്ട്കടവിലെ റെജിയുടെ വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോബിയുടെ ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. കൊലപാതകമെന്നാണ് സംശയം.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം റെജി തന്നെയാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. വീട്ടില്‍ മദ്യപാനവും തര്‍ക്കവുമുണ്ടായതായി പൊലീസ് പറയുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.