വയനാട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയല്‍ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. അമ്പലമൂല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വെള്ളരിപ്പുഴയില്‍ കരിങ്കുറ്റി ഭാഗത്ത് വെച്ചായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം കുളിക്കവെ ഷക്കീര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് സൂചന. ഗള്‍ഫിലായിരുന്ന ഇദ്ദേഹം ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യ: റംലത്ത്. രണ്ട് മക്കളുണ്ട്.