ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ പുന്നമടയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പോലീസ് ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയുടെ അനധികൃത ഭൂമി കയ്യേറ്റത്തിലും റോഡു നിര്‍മ്മാണത്തിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസുള്‍പ്പെടെ അമ്പതോളം പേരെ പോലീസ് അറസ്റ്റു ചെയ്തു. എം.എസ്.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി സദ്ദാം ഹരിപ്പാടിന് സംഘര്‍ഷത്തില്‍ പരിക്കേറ്റു.