കെ.റെയില്‍ സിലവര്‍ ലൈനെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിച്ച് യൂത്ത് ലീഗ്. കോഴിക്കോട് ഫറോക്കില്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞാണ് സമരത്തിന് തുടക്കം കുറിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരോടും പൊതുജനങ്ങളോടും ഫിറോസ് അഭ്യര്‍ത്ഥിച്ചു.