ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്‌ലിം യുത്ത്‌ലീഗ് ദേശീയ ജനറല്‍ സക്രട്ടറി സി.കെ സി. കെ സുബൈര്‍.

സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ തന്റെ പേരിലുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയി എന്ന ആരോപണത്തില്‍ ജയിലിലില്‍ കഴിഞ്ഞതിന്റെ ഭീകരമായ അനുമ്പത്തിനിടയിലും തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് തന്നെ തളരാതെ പിടിച്ചുനിര്‍ത്തുന്നത് എന്ന് ഡോക്ടര്‍ സി.കെ. സുബൈറിനോട് പറഞ്ഞു. കേരളത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ കുറി്ച്ചും അദ്ദേഹം എടുത്തുപറഞ്ഞു. അതേസമയം യൂത്ത്‌ലീഗിന്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരി ഡല്‍ഹിയില്‍ നിന്ന് നിയമസഹായം ഉറപ്പുനല്‍കികൊണ്ട് വിളിച്ചിരുന്നുവെന്ന് സി.കെ സുബൈറിനെ സാക്ഷിയാക്കി ജ്യേഷ്ഠന്‍ ആദില്‍ അഹമ്മദ് ഷാ കഫീല്‍ ഖാനോട് പറഞ്ഞു. നിയമപോരാട്ടത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും.

യുപിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ കൂട്ടമരണം സംഭവിച്ചപ്പോള്‍ തന്റെ കൈയിലെ പൈസ ചിലവഴിച്ച് ഓക്‌സിജന്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോക്ടറെ യോഗി സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ ജയിലില്‍ അടക്കുകയായിരുന്നു. സംഭവത്തില്‍ കഫീല്‍ ഖാന്റെ സമയോചിത ഇടപെടലാണ് മരണസംഖ്യ കുറയാന്‍ കാരണമായത്. എന്നാല്‍ തന്റെ പ്രവര്‍ത്തനം പ്രശംസിക്കുന്നതിനു പകരം
ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഫീല്‍ ഖാനെതിരെ രംഗത്തെത്തുകയായിരുന്നു.

സി.കെ സുബൈറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡോ കാഫീല്‍ ഖാനെ അദ്ദേഹത്തിന്റ്റെ ഗൊരഖ്പ്പൂരിലെ വസതിയില്‍ സന്ദര്‍ശിച്ചു. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ചതിന്റെ പേരില്‍ യു പി യിലെ ബി ജെ പി ഭരണകൂടം ജയിലിലടച്ച അദ്ദേഹത്തിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. എട്ടുമാസത്തെ ജയില്‍വാസം നല്‍കിയ ഭീകരമായ അനുഭവത്തിനിടയിലും അന്ന് തന്റെ ശ്രമം കൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെ നിലക്കാത്ത പുഞ്ചിരിയും, അവരുടെ രക്ഷിതാക്കളുടെ സന്തോഷവുമാണ് അദ്ദേഹത്തെ തളരാതെ പിടിച്ചുനിര്‍ത്തുന്നത്. എട്ടുമാസത്തെ പീഡനം പുറംലോകം അറിയുന്നത് ഭാര്യ പുറത്തെത്തിച്ച എന്റ്റെ കത്തിലൂടെയാണ്. എനിക്കെതിരെയുള്ള അനീതിയോട് സമരം ചെയ്തത് ഇന്ത്യയില്‍ നിന്നുള്ളവര്‍മാത്രമല്ല രാജ്യത്തിന്‍ പുറത്തുനിന്നുള്ളവരും ഉണ്ട്. ഒരു പാട് പേര്‍ ഐക്യദാര്‍ഡ്യം അറിയിച്ച് ജ്യേഷ്ഠനെ വിളിച്ചിരുന്നു. കേരളത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ അദ്ദഹം എടുത്തുപറഞ്ഞു. ഇടയ്ക്ക് കഫിലിന്റ്റെ ജ്യേഷ്ഠന്‍ ആദില്‍ അഹമ്മദ് ഷാ ഇടപെട്ട് പറഞ്ഞു, യൂത്ത്‌ലീഗിന്റ്റെ ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരി ഡല്‍ഹിയില്‍ നിന്ന് നിയമസഹായം ഉറപ്പുനല്‍കികൊണ്ട് വിളിച്ചിരുന്നുവെന്ന്. നിയപോരാട്ടത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കഫീലും കുടുബവും. കഴിഞ്ഞ എട്ടുമാസത്തിനിടയില്‍ അവര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ നിരവധിയാണ്.

‘ മാധ്യമങ്ങള്‍ അന്ന് കഫീലിനെ ഹീറോ ആക്കി പക്ഷേ വിളറിപുണ്ട ഭരണകൂടം അവനെ വില്ലനാക്കി ‘. എനിക്ക് മനസ്സിലാവാത്തത് ‘ മരണം മുഖാമുഖം കാണുന്ന കുട്ടികളുടെ ജീവന്‍ രക്ഷിയ്ക്കുന്നത് ഈ രാജ്യത്ത് എങ്ങനെയാണ് പാപമാകുന്നത്?…..’

ജ്യേഷ്ഠന്‍ ആദിലിന്റ ചോദ്യത്തില്‍ രോഷം നിഴലിക്കുന്നുണ്ടായിരുന്നു..

ജനാധിപത്യ വേദിയിലെ പോരാട്ട ഭൂമികയിലും, നിയമ പോരട്ടത്തിേന്റെ കോടതിമുറികളിലും ഡോ. കഫീലിനു പിന്തുണയുമായി മുസ്ലിംലീഗും ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്ത് ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി..

സി കെ സുബൈര്‍
ജനറല്‍ സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി