ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി 38 കാരനായ താരം അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 57 ഏകദിനങ്ങളും 22 ടി-20 താരം കളിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് നേടിയ 2007 ലോക ടി-20യിലും 2011 വേള്‍ഡ് കപ്പ് ടീമിലും അംഗമായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം രണ്ടു തവണവും രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരിക്കലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്റെ സഹോദരനാണ്. 2007 ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.