നാഷിക്: അഞ്ച് വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ കാമുകനെ യുവതി പിടികൂടിയത് ബാങ്ക് ക്യൂവില്‍ വെച്ച്. യുവതിയുടെ ബന്ധുക്കളെത്തി യുവാവിനെ നന്നായി കൈകാര്യം ചെയ്താണ് വിട്ടത്. മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം.

നവംബര്‍ 19നാണ് സംഭവം. നോട്ട് നിരോധനം വന്നതോടെ കാശെടുക്കാന്‍ ബാങ്കില്‍ ക്യൂ നില്‍ക്കവെയാണ് അവിചാരിതമായി യുവതി മുന്നില്‍ 30കാരനായ മുന്‍കാമുകനെ കണ്ടത്. ഇതോടെ വരിയില്‍ നിന്നു മാറിയ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നുവെന്ന് സത്പൂര്‍ എസ്.ഐ അവിനാഷ് സോനാവൈന്‍ പറഞ്ഞു.

ബന്ധുക്കളെത്തിയതോടെ 27കാരി കാമുകനെ ചോദ്യം ചെയ്യാനാരംഭിച്ചു. യുവതിയുടെ ബന്ധുക്കള്‍ പൊതുജനങ്ങള്‍ കണ്ടു നില്‍ക്കെ ഇയാളെ മര്‍ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാമുകനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.