നോട്ട് നിരോധനത്തെ തുടര്‍ന്ന് 6000 കോടി രൂപയുമായി സൂറത്തിലെ വ്യവസായി കീഴടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ വാരം സോഷ്യല്‍മീഡിയയില്‍ തകര്‍ത്തോടിയിരുന്നു. സൂറത്ത് സ്വദേശി ലാല്‍ജി ഭായ് പട്ടേലായിരുന്നു വാര്‍ത്തയിലെ താരം.

കീഴടങ്ങിയ വാര്‍ത്തയെ തുടര്‍ന്ന്, മോദിയെയും ലാല്‍ജിയെയും അനുമോദിച്ച് ഫേസ്ബുക്കിലും വാട്‌സാപ്പിലും ബിജെപി അണികള്‍ ആശംസകളുമായെത്തി.

എന്നാല്‍ ഇപ്പോഴിതാ ആ കഥയില്‍ ഒരു ട്വിസ്റ്റ്. തന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ വ്യജമാണെന്നും ലാല്‍ജി പട്ടേല്‍ പ്രതികരിച്ചു.

മോദിയുടെ 4.3 കോടി രൂപയുടെ കോട്ട് ലേലത്തില്‍ പിടിച്ചത് ലാല്‍ജി ഭായ് പട്ടേലായിരുന്നു.