ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് ചിരിച്ചവര്‍ ഇപ്പോള്‍ കരയുകയാണെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ കമന്റ്. പണം പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മോദിയുടെ ചിത്രവും ഇന്നലെ വികാരഭരിതനായി സംസാരിക്കുന്ന ചിത്രവും സഹിതമാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. യാഥാര്‍ത്ഥ്യവുമായി ഇപ്പോഴാണ് ചിലര്‍ മുഖാമുഖം വന്നതെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു.