കൊല്‍ക്കത്ത:അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി 90-ാം മിനുട്ടില്‍ സമനില വഴങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തി. നിക്കോളാസ് വെലസ് എന്ന അര്‍ജന്റീനക്കാരന്‍ നേടിയ ഗോളില്‍ ലിഡ് നേടിയ നോര്‍ത്ത് ഈസ്റ്റ് അവസാന മിനുട്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തി ലോംഗ് വിസിലിന് തൊട്ട് മുമ്പ് ഇയാന്‍ ഹ്യൂമിന് അവസരം അത്‌ലറ്റിക്കോ കൊല്‍ക്കത്തക്ക് സ്വന്തം മൈതാനത്ത് തല ഉയര്‍ത്താന്‍ അവസരം നല്‍കുകയായിരുന്നു. ഇന്ന് പൂനെ ഡല്‍ഹിയെ നേരിടും. കൊല്‍ക്കത്ത ഇപ്പോള്‍ 10 കളികളില്‍ 14 പോയന്റുമായി നാലാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് അത്രയും മല്‍സരങ്ങളില്‍ 11 പോയന്റുമായി ഏഴാമതും.
Be the first to write a comment.