ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. ഇത് ഞങ്ങളുടെ പ്രസിഡണ്ടല്ല എന്ന പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം.

വാഷിങ് ഡണ്‍, ന്യൂയോര്‍ക്ക്, യൂണിയന്‍ സ്‌ക്വയര്‍, കാലിഫോര്‍ണിയ തുടങ്ങി രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചു. യുവാക്കളും വിദ്യാര്‍ത്ഥികളുമായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരഭാഗവും.3

വൈറ്റ് ഹൗസിന് മുന്നില്‍ നൂറുകണക്കിനാളുകള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ മാന്‍ഹാട്ടനിലെ ട്രംപ് ടവര്‍ പിക്കറ്റ് ചെയ്തു.

 

2