ന്യൂഡല്‍ഹി: ഇന്ത്യ ഒരിക്കലും അങ്ങോട്ടുചെന്ന് മറ്റു രാജ്യങ്ങളെ അക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയോട് ഇന്ത്യക്ക് ആര്‍ത്തിയില്ലെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ക്കായി ഇന്ത്യ മോഹിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ഉറിയിലെ ഭീകരാക്രമണത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കിയതിന് ശേഷം ആദ്യമായാണ് മോദിയുടെ പരാമര്‍ശം വരുന്നത്. നിരവധിപേരുടെ ജീവത്യാഗം കാരണമാണ്‌ ഇങ്ങനെയൊരു രാജ്യം ഇവിടെ യാഥാര്‍ത്ഥ്യമായത്, ലോകമഹായുദ്ധങ്ങളില്‍ 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷിത്വം വരിച്ചത്, നിര്‍ഭാഗ്യമെന്ന് പറയട്ടെ ഇത് ലോകത്തോട് വിളിച്ചുപറയാന്‍ നമുക്കായില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.