500,1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പിതാവിനോടൊപ്പം ചികിത്സക്കെത്തിയ ഹവ്വ അവിടുത്തെ രോഗികളുടെ ആവശ്യങ്ങള്‍ പണമില്ലാത്തതിനാല്‍ നടക്കുന്നില്ല എന്ന് ഹവ്വ പറയുന്നു.

നാലാം ക്ലാസുകാരിയായ തനിക്കുള്ള ബുദ്ധിയെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അബദ്ധം ചെയ്യില്ലായിരുന്നുവെന്നും ഹവ്വ തുടരുന്നു.

എഎപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷൗക്കത്തലി എറോത്തിന്റെ മകളാണ് ഹവ്വ.