Connect with us

Video Stories

ഏഴു കോടി ഉല്‍പാദനം: ഇന്ത്യന്‍ പതാകയുടെ നിറവുമായി ഹീറോയുടെ ലിമിറ്റഡ് എഡിഷന്‍

Published

on

hero-achiever_827x510_51474871771

ന്യൂഡല്‍ഹി: ഉല്‍പാദനം ഏഴു കോടി തികച്ച രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാവായ ഹീറോ മോട്ടോ കോര്‍പ്പ് പുത്തന്‍ മാറ്റങ്ങളുമായി സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്ക് പുറത്തിറക്കി. ഏഴു കോടിയുടെ മധുരം, സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലായതിനാല്‍ ത്രിവര്‍ണപതാകയുടെ നിറം നല്‍കിയാണ് അച്ചീവര്‍ 150 എന്ന പ്രത്യേക പതിപ്പ് നിരത്തിലെത്തിച്ചത്. രാജ്യത്തുടനീളം 70 ബൈക്കുകള്‍ മാത്രമാണ് കമ്പനി വിപണിയിലെത്തിച്ചത്. തൂവെള്ള നിറത്തില്‍ പതാകയുടെ ത്രിവര്‍ണങ്ങള്‍ നല്‍കിയാണ് രാജ്യത്തോടുള്ള ആദരവ് രേഖപ്പെടുത്തിയത്. കമ്പനിക്കു മാത്രമല്ല രാജ്യത്തിനു തന്നെ അഭിമാനകരമായ നിമിഷമാണിതെന്ന് ഹീറോ മോട്ടോ കോര്‍പ്പ് സിഇഒയും എംഡിയുമായ പവന്‍ മുഞ്ചല്‍ പറഞ്ഞു. പത്തു കോടി ഉല്‍പാദനമെന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

അച്ചീവര്‍ 150ന്റെ റെഗുലര്‍ ബൈക്കുകളും ഇതോടൊപ്പം ഹിറോ നിരത്തിലിറക്കി. ഉയര്‍ന്ന മൈലേജും 150 സിസി കരുത്തുമുള്ള ഹീറോ അച്ചീവറിന്റെ ഡ്രം ബ്രേക്ക് മോഡലിന് 61800 രൂപയും ഡിസ്‌ക് ബ്രേക്ക് മോഡലിന് 62800 രൂപയുമാണ് വില. കമ്പനി അടുത്തിടെ പുറത്തിറക്കിയ സ്‌പ്ലെന്‍ഡര്‍ ഐ സ്മാര്‍ട്ട് 110ല്‍ നല്‍കിയ എഞ്ചിന്‍ ടെക്‌നോളജി തന്നെയാണ് അച്ചീവറിലും ഉപയോഗിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പുവരുത്തുന്ന അച്ചീവര്‍ 150ന്റെ ലിമിറ്റഡ് എഡിഷനു ആവശ്യക്കാര്‍ ഏറെയാണെന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗം ആര്‍ജിക്കാന്‍ കേവലം അഞ്ചു സെക്കന്റ് മാത്രമാണ് വേണ്ടത്. പത്ത് സെക്കന്റ് ന്യൂട്രലിലിട്ടാല്‍ തനിയെ എഞ്ചിന്‍ ഓഫാകുകയും ക്ലച്ചില്‍ തൊട്ടാല്‍ ഓണാകുകയും ചെയ്യുന്ന നൂതന സാങ്കേതിക വിദ്യയാണ് അച്ചീവറില്‍ പരീക്ഷിച്ചിരിക്കുന്നത്. കൂടാതെ ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ എന്ന സവിശേഷതയും അച്ചീവറിലുണ്ട്. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പരമാവധി വേഗത. പുതിയ ഗ്രാഫിക്‌സോടു കൂടി ഇരുഭാഗത്തേക്കും തള്ളിനില്‍ക്കുന്ന ഇന്ധനടാങ്ക് റെഗുലര്‍ അച്ചീവറിന്റെ പ്രത്യേകതയാണ്. മാസ്‌ട്രോ എഡ്ജ്, ഡ്യുവറ്റ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് ബൈക്കുകള്‍ക്കു ശേഷം ഹീറോ പുറത്തിറക്കുന്ന നാലാമനാണ് അച്ചീവര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

News

ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

Published

on

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.

ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.

‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Continue Reading

Video Stories

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍

അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Published

on

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending