Video Stories
കരുത്ത് ഗ്യാലറി

കൊച്ചി: കേരള ബ്ലാസ്‌റ്റേഴസിനു 2014 ഡിസംബര്‍ 20 ശനിയാഴ്ച ഒരിക്കലും മറക്കാനാവില്ല. മുംബൈയിലെ ഡി.വൈ. പാട്ടില്‍ സറ്റേഡിയത്തിലെ 36,484 പേരോളം വരുന്ന ഫുട്‌ബോള്‍ ആരാധകരുടെ മുന്നില്‍ ഐഎസ്എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ കപ്പ് നേടാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹത്തിനുമേല്‍ കൊല്‍ക്കത്തയുടെ കരിനിഴല്‍ വീഴുമ്പോള്‍ കേരളം ഒന്നാകെ തൊട്ടുമുന്നിലെത്തിയ കിരീട നേട്ടം നഷ്ടമായ വിഷമത്തിലായിരുന്നു.
വെറും ഒരു ഗോളിനാണ് അന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനു കപ്പ് നഷ്ടപ്പെട്ടത്. വീണ്ടും ഐഎസ്എല്ലിന്റെ ഫൈനല്‍ എത്തിയിരിക്കുന്നു. പഴയ എതിരാളികള്‍ തന്നെ കലാശക്കളിക്ക് ഇത്തവണയും മുഖാമുഖം വരുന്നതോടെ ഓര്‍മ്മയില്‍ ഓടിയെത്തുന്ന കളി നിമിഷങ്ങള്‍ നിരവധി. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ പാടെ മാറി മറിഞ്ഞു. കൊച്ചിയിലെ ഹോം ഗ്രൗണ്ടിലാണ് കേരള ബ്ലാസറ്റേഴ്‌സ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ടിലെ അരലക്ഷത്തോളം വരുന്ന ആരാധകരുടെ കരുത്തോടെ, ഉജ്ജ്വല ഫോമില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളാണ് ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചത്. ഈ ഒരു മുന്‍തൂക്കം ആയിരിക്കും കേരളത്തിന്റെ സാധ്യത ഉയര്‍ത്തുക.
ഇത്തവണ ബ്ലാസറ്റേഴ്‌സിനു വേണ്ടി മുഹമ്മദ് റഫീഖ് ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ഗോള്‍ നേടിയാല്‍ കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷം ഇറക്കുക എന്ന പഴഞ്ചോല്ല് ആയിരിക്കും സംഭവിക്കുക . 2014 ലെ ഫൈനലില്‍ കേരളത്തിനെ തോല്‍പ്പിച്ച 90 ാം മിനിറ്റിലെ കൊല്‍ക്കത്തയുടെ വിജയഗോള്‍ വലയില്‍ എത്തിച്ചത് മുഹമമദ് റഫീഖ് ആയിരുന്നു. അന്ന് ഫൈനില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഉണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിങ്കന്‍, മൈക്കല്‍ ചോപ്ര, മെഹ്താബ് ഹൂസൈന്‍, എന്നിവരാണ് ഇപ്പോഴും ടീമില്‍ തുടരുന്നത്. അതേസമയം അന്ന് കൊല്‍ക്കത്തയ്ക്കു വേണ്ടി കളിച്ചിരുന്ന മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയപ്പോള്‍ 2014ലെ ബ്ലാസറ്റേഴ്‌സിന്റെ ഹീറോ ആയ ഇയാന്‍ ഹ്യൂമും സ്റ്റീഫന്‍ പിയേഴ്‌സണും ഇപ്പോള്‍ കൊല്‍ക്കത്തയുടെ കൂടെയാണ്. രണ്ടുവര്‍ഷം മുന്‍പ് കളിച്ച ടീമില്‍ നിന്നും ഏതാനും പേര്‍ മാത്രമെ ഇപ്പോള്‍ ടീമില്‍ ഉള്ളു.അന്ന് വിജയഗോള്‍ നേടിയ റഫീഖ് ഇന്ന് നമ്മുടെ കൂടെയുണ്ടെന്ന്് ബ്ലാസറ്റേഴ്‌സ്‌കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അന്ന് റഫീഖ് സബ്സ്റ്റിറ്റൂഷന്‍ ബെഞ്ചില്‍ നിന്നും കളിക്കാനായി ഇറങ്ങിയതും ഗോള്‍ നേടിയതുംഎക്‌സട്രാ ടൈമിലാണ് . കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസിനെതിരായി വിജയം നേടിയ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ ഗോളിന്റെ ഉടമയായി മാറിയതും ബെഞ്ചില്‍ നിന്നും വന്നാണെന്നതാണ് പ്രധാന സവിശേഷത.
അതേ സമയം ജയിക്കാന്‍ പ്രതികാരം വേണ്ടെന്നും ടീം സ്പിരിറ്റും വിജയദാഹവും മതിയെന്നും കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞുഅന്നത്തെ ഫൈനലില്‍ നിന്നും ഇന്ന് വളരെയേറെ മാറിക്കഴിഞ്ഞു. ഇത് തീര്‍ച്ചയായും മറ്റൊരു ഗെയിം ആയിരിക്കുമെന്നും , ഇവിടെ പ്രതികാരത്തിനായിരിക്കില്ല ഊന്നല്‍ നല്‍കുക, പകരം ടീം സ്പിരിറ്റും ഫൈനല്‍ ജയിക്കണമെന്ന വാശിക്കായിരിക്കും പ്രധാന്യമെന്നും കോപ്പല്‍ ചൂണ്ടിക്കാട്ടി.
മികച്ച ടീമിനെതിരെയാണ് കളിക്കാനുള്ളത്. ഇപ്പോള്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്ന പലരും രണ്ടു വര്‍ഷം മുന്‍പ് കേരള ബ്ലാസറ്റേഴ്‌സിനുവേണ്ടി കളിച്ചവരാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് സാഹചര്യങ്ങള്‍ നേരത്ത തന്നെ പരിചിതമാണ്. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ പ്രധാന ശക്തി. 90 മിനിറ്റും ആരാധകരുടെ പൂര്‍ണ പിന്തുണ ഇല്ലാതെ വിജയത്തിനു ഒട്ടും ഗ്യാരണ്ടി ഇല്ല. എന്തായാലും ഒരു കാര്യം ഉറപ്പ്. ഈ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഫേവറേറ്റ് ടീമെന്നും കോപ്പല്‍ പറഞ്ഞു
ഐഎസ്എല്ലിന്റെ ചരിത്രത്തിലെ ആദ്യസീസണ്‍ ജേതാക്കളായ അത്‌ലറ്റേിക്കോ ഡി കൊല്‍ക്കത്ത രണ്ടാം കിരീട നേട്ടത്തിനു തയ്യാറെടുത്തു കഴിഞ്ഞു . ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷവും സെമി ഫൈനലില്‍ എത്തിയ ഏക ടീമും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടു കീരീട നേട്ടങ്ങള്‍ എന്ന റെക്കോര്‍ഡ് കുറിക്കാനാണ് കൊല്‍ക്കത്ത ടീം കൊച്ചിയില്‍ എത്തുന്നത്.
മറ്റൊരു രസകരമായ സവിശേഷത രണ്ടു ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ടീമുകളാണ് ഫൈനലിനു കൊമ്പുകോര്‍ക്കുന്നത്. സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കേരള ബ്ലാസറ്റേഴ്‌സും സൗരവ് ഗാംഗുലിയുടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്‌കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര്‍ വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്‌കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്‌ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: അഞ്ച് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍, ആദ്യ ബാച്ച് ഇന്ന് രാത്രി ഡല്‍ഹിയിലെത്തും
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍