തിരുവനന്തപുരം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുകയും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ എക്‌സ്‌പേ ഡിജിറ്റല്‍ വാലറ്റ് വൈറലായി.
പണമിടപാടുകള്‍ എക്‌സ്‌പേ വാലറ്റുവഴി ലളിതമായും വേഗത്തിലും നടത്താന്‍ കഴിയുന്നതിനാല്‍ കൂടുതല്‍പേര്‍ ഈ സംവിധാനം ഉപയോഗിക്കുന്നതായി യു.എ.ഇ എക്‌സ്‌ചേഞ്ച് ദക്ഷിണേന്ത്യ സോണല്‍ മാനേജര്‍ പ്രകാശ് ഭാസ്‌കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2009ലാണ് യു.എ.ഇ എക്‌സ്‌ചേഞ്ചിന്റെ എക്‌സ്‌പേ ഡിജിറ്റല്‍ വാലറ്റ് റിസര്‍വ് ബാങ്കില്‍ നിന്നു ലൈസന്‍സ് നേടിയത്്.

ംംം.ൗമലലഃരവമിഴലശിറശമ.രീാ ല്‍ നിന്ന് മൊബൈല്‍ ആപ്പുവഴി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് റജിസ്‌ട്രേഷന്‍ നടത്തണം. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും റജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഒരു വാലറ്റില്‍ നിന്ന് മറ്റൊരു വാലറ്റിലേക്ക്് പണം അയക്കുന്നതിന് ചാര്‍ജ് ഈടാക്കുന്നില്ല. ബാങ്ക് അക്കൗണ്ടുകളിലേക്കും വേഗത്തില്‍ പണം അയക്കാനാകും. പതിനായിരം രൂപവരെ വേറെ മറ്റുരേഖകളില്ലാതെ പണം കൈമാറാം. അതിനുമുകളിലുള്ള തുക മാറാനായി ഐ.ഡി പ്രൂഫ് നല്‍കണം. 1999ല്‍ ഇന്ത്യയില്‍ സേവനം ആരംഭിച്ച യു.എ.ഇ എക്‌സ്‌ചേഞ്ചിന് 372 ശാഖകളും 3375 ജീവനക്കാരുമുണ്ട്.