Connect with us

More

കശ്മീരില്‍ ഭീകരാക്രമണം

Published

on

 

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരാക്രമണം. ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഫിറോസ് ദറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അചബാല്‍ മേഖലയില്‍ ഇന്നലെ വൈകീട്ടോടെയാണ് പൊലീസ് സംഘത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സൈന്യം തിരിച്ചടിക്കുന്നതിനിടെ രണ്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഇന്നലെ കാലത്ത് കുല്‍ഗാം ജില്ലയില്‍ സൈന്യവും ഭീകരരും തമ്മില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇതില്‍ രണ്ട് ഭീകരരും ഒരു സിവിലിയനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അനന്തനാഗിലും ആക്രമണം നടന്നത്. കഴിഞ്ഞ ഒരു മാസമായി നിയന്ത്രണ രേഖക്കു സമീപം നുഴഞ്ഞുകയറ്റം വ്യാപകമായതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും 38 ഭീകരരെ വധിച്ചതായും സൈന്യം വ്യക്തമാക്കി.
ഇന്നലെ കാലത്ത് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു ഭീകരര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. നൗഷേരയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു ജവാനും പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 22 കാരനായ ഗ്രാമവാസിയുമാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ അര്‍വാനി ഗ്രാമത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ ലഷ്‌കര്‍ കമാണ്ടര്‍ ജുനൈദ് മാട്ടോ ഉള്‍പ്പെടെ രണ്ടു ഭീകരരെ വധിച്ചിരുന്നു. സി.ആര്‍.പി.എഫ്, രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ജമ്മുകശ്മീര്‍ പൊലീസ് എന്നിവര്‍ സൈനിക നീക്കത്തില്‍ പങ്കെടുത്തു.
ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഈ സമയത്ത് പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഖര്‍പോറസ്വദേശിയായ മുഹമ്മദ് അഷ്‌റഫ്(22) കൊല്ലപ്പെട്ടത്. അടിവയറിന് വെടിയേറ്റ അഷ്‌റഫ് തല്‍ക്ഷണം മരിച്ചു. ഒമ്പത് പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ സൈന്യം നടത്തിയ വെടിവെപ്പിലും രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. ചെക്‌പോയിന്റില്‍ നിര്‍ത്താതെ പോയ വാഹനത്തിനു നേരെ സൈനികര്‍ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ശ്രീനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ നൗഷേര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് നായിക് ഭക്തവര്‍ സിങ് (34) വീരമൃത്യു വരിച്ചത്. പഞ്ചാബിലെ ഹാജിപൂര്‍ സ്വദേശിയാണ്. പുലര്‍ച്ചെ 5.15 ഓടെയാണ് പാകിസ്താന്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: ചീഫ് ഇലക്ടറൽ ഓഫീസർ

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്  കൗൾ  പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ അവസാന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബോധവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. പ്രശ്‌ന സാധ്യത ബൂത്തുകൾ നിർണയിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജില്ലകളിലെ പോസ്റ്റൽ വോട്ടിനുള്ള സൗകര്യങ്ങൾബൂത്തുകൾവോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ്ങ് റൂംവോട്ടെണ്ണൽ  കേന്ദ്രങ്ങൾ എന്നിവയ്ക്കുള്ള ക്രമീകരണം സംബന്ധിച്ച് ജില്ലാ കളക്ടർമാർ വിശദീകരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയ്ക്കു പുറത്തേക്ക് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി വിന്യസിക്കുമ്പോൾ ജോലി ചെയ്തിരുന്ന അതേ പാർലമെന്റ് മണ്ഡല പരിധിയിൽത്തന്നെ നിയമിക്കരുതെന്ന തെരഞ്ഞെടുപ്പു  കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു. 

Continue Reading

kerala

മലപ്പുറത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട്‌ അധ്യാപകരും ആശുപത്രിയില്‍

എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Published

on

മലപ്പുറം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19 വിദ്യാര്‍ത്ഥികളും അധ്യാപികയും ആശുപത്രിയില്‍ ചികിത്സ തേടി. എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒരു അധ്യാപികയ്ക്കും ദേഹാസ്വസ്ഥ്യമുണ്ടായി.

വിദ്യാര്‍ഥികളെയും അധ്യാപകരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Continue Reading

kerala

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോൻസൺ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്

Published

on

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള്‍ അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.

Continue Reading

Trending