അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വാട്‌സ്ആപ്പ് വിഡിയോ കോള്‍ ഇതാ എത്തി. ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍. പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും വിന്‍ഡോസ് സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഉണ്ടാവും.

വാട്‌സ്ആപ്പിലെ വോയിസ് കോള്‍ ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ് വിഡിയോ കോളിങും. ചെറിയ സ്‌റ്റെപ്പുകളിലൂടെ പുതിയ ഫീച്ചര്‍ ഫോണില്‍ ആക്ടിവേറ്റ് ചെയ്യാം.
വാട്സാപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിംഗ് ഉള്ളത്. അതിനാല്‍ നിങ്ങളുടെ വാട്സാപ്പ് വേര്‍ഷന്‍ അപ് ടുഡേറ്റ് ആണെന്ന് ഉറപ്പാക്കുക. വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സര്‍വീസിലും ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.