കൊച്ചി: കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള കേന്ദ്ര സര്‍വ്വകലാശാലകളില്‍ ന്യൂന പക്ഷ വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഹൈദരാബാദ് ഹിഫുളു സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷക്ക് അഡ്മിറ്റ് കാര്‍ഡ് നല്‍കാത്തതിനെതിരെ ഹിഫഌ മുന്‍ വിദ്യാര്‍ത്ഥിയും എം എസ് എഫ് പ്രവര്‍ത്തകനുമായ മലപ്പുറം സ്വദേശി സി.എച്ച് അബദുള്‍ ജബ്ബാര്‍, അഡ്വ. പി ഇ സജല്‍ മുഖേന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം. നിശ്ചയിച്ച മാനദണ്ഡങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം നഷ്ടപെടുത്തന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചൂണ്ടി കാട്ടി. മുന്‍ വര്‍ഷങ്ങളില്‍ സമാനമായ രീതിയല്‍ മലായാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായും ഇത് ഒറ്റപ്പെട്ട സംഭവമല്ലന്നും ഹര്‍ജിക്കാര്‍ വാധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ബുധനാഴച്ച പരിഗണിക്കും.
Be the first to write a comment.