മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ അന്വേഷണവും തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയിലേക്കെന്ന് സൂചന. പൂണെ ശനിവാര്‍പേട്ട് സ്വദേശിയായ സാരംഗ് അകോല്‍കര്‍ എന്ന സാരംഗ് കുല്‍ക്കര്‍ണി. മഹാരാഷ്ട്രയിലെ കോലാപുര്‍ ഉച്ച്‌ഗോണ്‍ സ്വദേശിയായ പ്രവീണ്‍ ലിങ്കാര്‍ . കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ജയ് പ്രകാശ് എന്ന അണ്ണാ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ മൂന്നു പേരും സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണ്.
എന്‍ഐഎയും ഇന്റര്‍പോളും തിരയുന്ന ഇവര്‍ക്ക് . കല്‍ബുറഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. 2009ല്‍ ഗോവ മഡ്ഗാവ് സ്‌ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെ പിടിക്കാനായില്ല.ധബോല്‍ക്കര്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ നിന്നും എന്‍.ഐ.എ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Be the first to write a comment.