കോട്ട: ഹരിദ്വാര്‍ എക്‌സ്പ്രസ്സില്‍ കൊള്ളസംഘം യാത്രക്കാരുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. ഉത്തര്‍പ്രദേശില്‍ മീററ്റിലാണ് കവര്‍ച്ച നടന്നത്. ഹരിദ്വാറില്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മടങ്ങുകയായിരുന്ന രണ്ടു കുടുംബങ്ങളാണ് കവര്‍ച്ചയ്ക്കിരയായത്.
യാത്രയ്ക്കിടെ പരിചയപ്പെട്ട അപരിചിതന്‍ നല്‍കിയ ഭക്ഷണം കഴിച്ച് ഇവര്‍ ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന കോട്ട റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായി ഇവര്‍ മനസിലാക്കിയത്. കൊള്ളസംഘത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.