ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ ഒരുപക്ഷെ ഇതുതന്നെയാവും. മലേഷ്യന്‍ ഫുടബോള്‍ ലീഗില്‍ പെനാങ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്‌ട്രൈക്കറായ ഫായിസ് സുബ്രിയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോള്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളതും ഈ ഗോള്‍ തന്നെ.

ബോക്‌സിന്റെ 30 വാര അകലെ നിന്ന് ഫായിസ് കിക്കെടുക്കുമ്പോള്‍ പോസ്റ്റിനു മുമ്പില്‍ എതിര്‍ടീം കോട്ടകെട്ടിയതാണ്. പക്ഷെ, ഡിഫന്‍ഡര്‍മാര്‍ പ്രതീക്ഷിച്ചിടത്തേക്കല്ല പന്ത് പറന്നത്. നിരുപദ്രവകരമെന്ന് തോന്നിച്ച പന്ത് പക്ഷെ വളഞ്ഞുപുളഞ്ഞ് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചപ്പോള്‍ ഗോള്‍കീപ്പറും പ്രതിരോധവും നിസഹയരായി നിന്നു.

മത്സരത്തില്‍ പെനാങ് 4-1 ന് ജയിക്കുകയും ചെയ്തു.

https://youtu.be/m8TaMfTdXuk