കശ്മീരിലെ ഹിരാ നഗര്‍ സെക്ടറില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി പകര്‍ത്തിയ വിഡിയോയില്‍ സൈന്യത്തിനെതിരെ ബോംബെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുന്ന ഭീകരരുടെ ദൃശ്യങ്ങളാണുള്ളത്.

ഇവര്‍ക്കെതിരെ സൈന്യം നടത്തുന്ന തിരിച്ചടിയുടെയും രംഗങ്ങള്‍ വിഡിയോയിലുണ്ട്. ആറു തീവ്രവാദികളാണ് ഉണ്ടായിരുന്നതെന്നുത്. അന്താരാഷ്ട്ര നിയന്ത്രണ രേഖയോടടുത്തെത്തിയ ഇവര്‍ ഓട്ടോമാറ്റിക് റൈഫിളുകളും ഗ്രനേഡുകളുമായി ബി.എസ്.എഫുകാര്‍ക്കു നേരെ അക്രമണം നടത്തുകയായിരുന്നു.

ബിഎസ്എഫ് സൈനികരുടെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് തീവ്രവാദികള്‍ പാകിസ്താന്‍ ഭാഗത്തേക്ക് ഓടിരക്ഷപ്പെട്ടു. രാത്രി 11:45ന് തുടങ്ങിയ വെടിവെപ്പ് 20 മിനിറ്റ് തുടര്‍ന്നു. ബുധനാഴ്ച രാത്രിമുതല്‍ പാക് സൈന്യം ബിഎസ്എഫ് ബോര്‍ഡറുകള്‍ ലക്ഷ്യമാക്കി അക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഒരു സൈനികന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ഇന്നലെ ആറു പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.

https://www.youtube.com/watch?v=tj1mQny_IOM