ന്യൂഡല്‍ഹി: നാളെ ശനിയാഴ്ച രാജ്യത്തെ ബാങ്കുകളില്‍ നോട്ട് മാറാനാവുക മുതിര്‍ന്നവര്‍ക്ക് മാത്രം. അറുപത് പിന്നിട്ടവര്‍ക്ക് മാത്രമെ നോട്ട് മാറാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്കുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. മറ്റന്നാള്‍ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കും.