ഫുട്‌ബോള്‍ ലോകം ക്രിസ്മസ് അവധിയുടെ ഒഴിവിലാണ്. താരങ്ങള്‍ അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചപ്പോള്‍ നെയ്മര്‍ ചാരിറ്റി മത്സരത്തിന്റെ തിരക്കിലായിരുന്നു. ലോകഫുട്‌ബോളിന്റെ ദുരന്തമായി മാറിയ ബ്രസീല്‍ വിമാന ദുരന്തത്തില്‍ പെട്ട ചാപെകോയിന്‍സ് ടീമിന്റെ കൂടെയായിരുന്നു സൂപ്പര്‍ താരം.

റൊബീഞ്ഞോ നയിച്ച എതിര്‍ടീമിനെതിരെ കളത്തിനു പുറത്തും അകത്തും താരം നെയ്മര്‍ തന്നെയായിരുന്നു. പന്തുമായി മുന്നേറുന്നതിനിടെ എതിര്‍താരം ഡ്രിബിള്‍ ചെയ്യരുതെന്നാവശ്യപ്പെട്ട് നെയ്‌റിനു മുട്ടുകുത്തിയ വിഡിയോ അതിനിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രതിരോധിക്കാന്‍ പ്രയാസമാണെന്ന് മനസിലാക്കിയ താരം മുട്ടുകുത്തി കീഴടങ്ങിയതായി കാണിക്കുകയായിരുന്നു.

എന്നാല്‍ എതിര്‍താരത്തെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ നെയ്മര്‍ മത്സരത്തില്‍ ആകെ 4 ഗോളുകള്‍ നേടുകയും ചെയ്തു.