ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി സംസാരിച്ചയാള്‍ക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം. ഡല്‍ഹി – ജയ്ത്പൂര്‍ സ്വദേശിയായ ലല്ലന്‍ സിങ് കുഷ്‌വാഹയ്ക്കാണ് മര്‍ദനമേറ്റത്.

ടിവി സെറ്റ് വാങ്ങാന്‍ ഷോപ്പിലേക്ക് പോകവെ ബാങ്കിനു മുമ്പില്‍ വന്‍ ജനക്കൂട്ടം ശ്രദ്ധയില്‍ പെട്ട കുഷ്‌വാഹ ‘ ഈ ക്യൂവിന് കാരണക്കാരന്‍ മോദിയാണ് ‘ എന്ന് പറഞ്ഞതാണ് അതിക് എന്ന സംഘ് പ്രവര്‍ത്തകനെ ചൊടിപ്പിച്ചത്. ക്രിക്കറ്റ് ബാറ്റുമായി ഇയാള്‍ കുഷ് വാഹയെ തല്ലിച്ചതക്കുകയായിരുന്നു.

ഇയാള്‍ തന്റെ കൈയിലുണ്ടായിരുന്ന 6000 രൂപ മോഷ്ടിച്ചതായും കുഷ് വാഹ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.