Connect with us

Video Stories

ബജറ്റ് ചോര്‍ച്ച: ധനമന്ത്രി സ്വയം ശിക്ഷ ഏറ്റെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Published

on

കോട്ടയം: ബജറ്റ് ചോര്‍ന്നത് ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം ശിക്ഷ ഏറ്റെടുക്കാന്‍ മന്ത്രി തോമസ് ഐസക്ക് തയ്യാറാകണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതിനുമുമ്പും ബജറ്റ് ചോര്‍ച്ച ചര്‍ച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ധനകാര്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ബജറ്റ് ചോരുന്നത് ചരിത്രത്തിലാദ്യമാണ്.യു.ഡി.എഫിന്റ കാലത്ത് ‘ബജറ്റ് ഇന്‍ ബ്രീഫ്’ എന്ന ഭാഗത്തിന്റെ ഒരുപേജ് കിട്ടിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയവാരാണ് ഇപ്പോഴത്തെ ഭരണ പക്ഷം. ധനമന്ത്രി ബജറ്റ് വായിക്കുന്നതിനുമുമ്പുതന്നെ ദൃശ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. പ്രതിപക്ഷ നേതാവ് തന്നെ ഇത് സഭയിലുന്നയിച്ചു. പ്രശ്‌നത്തെ ഗൗരവമായി കാണുമെന്നവാക്കുകളില്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ധനകാര്യമന്ത്രിയുടെ ഭാവനയിലുള്ള ചില സ്വപ്‌നങ്ങള്‍ മാത്രമാണ് ഈ ബജറ്റ്. ഇത് പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കുറിയും ധനന്ത്രി കിഫ്ബിയുടെ കാര്യമാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്. ഇത് ഈവര്‍ഷത്തെ പുതുമയുള്ള കാര്യമല്ല. കിഫ്ബി വഴി പണം കണ്ടെത്തി 2900കോടി രൂപ വിവിധ പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നു കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും ചെലഴിച്ചിട്ടില്ല. ഫണ്ട് വിവിധ ഏജനസികളില്‍നിന്ന് സമാഹരിക്കുമെന്ന് പറഞ്ഞെങ്കിലും ഒരുവര്‍ഷം എത്രരൂപ സമാഹരിച്ചുവെന്ന് പറഞ്ഞിട്ടില്ല. നടപ്പ് വര്‍ഷം 20000 കോടി രൂപ ചെലവഴിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെ നിന്നു പണം കിട്ടും എങ്ങനെ തിരിച്ചുകൊടുക്കുമെന്നൊന്നു പറയുന്നില്ല.
കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതുപോലെ ആസൂത്രണ സംവിധാനത്തെ ബലഹീനമാക്കിക്കൊണ്ടുള്ള നടപടികളാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മന്ത്രി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റിനുപുറത്ത് പണം സമാഹരിക്കുകയും പുറത്ത് പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്യുന്നരീതി ആശാസ്യമല്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ആശ്രയ പദ്ധതി യും ബഡ്‌സ് സ്‌കൂളുളും വ്യാപകമാക്കുമെന്നുമുള്ള ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഇരിട്ടി കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Published

on

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading

Video Stories

ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അമ്മ മരിച്ചു; മകൾക്ക് പരിക്ക്

.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം

Published

on

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ അൻസനയെ (20) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ശവകോട്ടപ്പാല ത്തിന് സമീപമുള്ള വൈദ്യുതിഭവനു മുന്നിലായിരുന്നു അപകടം. പെട്ടെന്ന് ബ്രേക് ചെയ്തപ്പോൾ സിമന്‍റ് കട്ടകളിൽ കയറി സ്കൂട്ടർ മറിയുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

Continue Reading

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

Trending